ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ദോഷങ്ങളകറ്റാന്‍ എളുപ്പവഴികള്‍
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
ജാതകത്തില്‍ ശനിദോഷവും വ്യാഴദോഷവുമുള്ളവര്‍ ഏറെയുണ്ട്. അവര്‍ ക്ഷേത്രങ്ങളിലും മറ്റും വഴിപാടുകളും പൂജകളും നടത്തുന്നതും ഗ്രഹപ്രീതിക്കായുള്ള പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ് ഠിക്കുന്നതും നല്ലതാണ്.

ഇത്തരം ദോഷങ്ങള്‍ അകറ്റാന്‍ നിത്യവും ചെയ്യാവുന്ന ചില എളുപ്പ വഴികളുമുണ്ട്.

വ്യാഴദോഷ

വ്യാഴദോഷം അകറ്റാനായി രാത്രി ഉറങ്ങും മുമ്പ് 21 പച്ചക്കടല വെളുത്ത തുണിയില്‍ കിഴിയാക്കി കെട്ടി അത് തലയണയ്ക്കടിയില്‍ വച്ചുറങ്ങുക. രാവിലെ ഉണര്‍ന്നാലുടന്‍ അതൊരു പാത്രത്തിലാക്കി സൂക്ഷിക്കുക.

12 ദിവസം ഇങ്ങനെ ശേഖരികുന്ന പച്ചക്കടല മുരുക ക്ഷേത്രത്തിലെ ശാന്തിക്കാരന് ദാനം ചെയ്യുക. ഒരു ദക്ഷിണയും നല്‍കുക. ശാന്തിക്കാരന്‍ അത് ദേവ്വന് അര്‍ച്ചിച്ച് നൈവേദ്യമാക്കി പൂജചെയ്യും. എത്ര കഠിനമായ വ്യാഴ ദോഷവും ഇങ്ങനെ മാറ്റാനാവും.

ശനിദോഷം

ദിവസം ഉറങ്ങുന്നതിനു മുമ്പായി കുറച്ച് എള്ളെടുത്ത് കിഴി കെട്ടി തലയണയ്ക്കടിയില്‍ വച്ച ശേഷം ഉറങ്ങുക. അടുത്ത ദിവസം ആ എള്ളും പച്ചരിച്ചോറും എള്ളെണ്ണയും കൂട്ടിക്കുഴച്ച് മൂന്നു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് ശനീശ്വരനെ ധ്യാനിച്ഛ് കാക്കകള്‍ക്ക് കൊടുക്കുക.

ഇങ്ങനെ 9 ദിവസം ചെയ്യുക. അതിനു ശേഷം ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക. ശനി ദോഷം കുറയും. കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമ ശനി തുടങ്ങി അതിഭീകരമായ ശനിദോഷങ്ങള്‍ക്കും ഈ എളൂപ്പമാര്‍ഗ്ഗം വലിയ പരിഹാരമാണ്.