അമാ സോമവാരവ്രതം
സോമവാരവ്രതം അഥവാ തിങ്കളാഴ്ച വ്രതം ജാതകത്തിലെ ചന്ദ്രദോഷം മാറ്റുന്നതിനും വൈദ്യ വ്യാധി ദോഷങ്ങള്‍ പരിഹരിക്കുന്നതിനും മാംഗല്യ സിദ്ധിക്കും നെടുമാംഗല്യത്തിനും ഉത്തമമാണ്.
എന്നാല്‍ അമാവാസിയും തിങ്കളാഴ്ചയും ഒത്തു ചേര്‍ന്നു വരുന്ന ദിവസം ഈ വ്രതം അനുഷ് ഠിച്ചാല്‍ അതിന് വിശേഷ ഫലസിദ്ധിയുണ്ടെന്നാണ് ജ്യോതിശാസ്ത്ര മതം.
സാധാരണഗതിയില്‍ തിങ്കളാഴ്ച വ്രതം അനുഷ് ഠിക്കുമ്പോള്‍ സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്ന് കുളിച്ച് കടും നിറമില്ലാത്ത വസ്തങ്ങള്‍ അണിഞ്ഞ് ഭസ്മം തൊടണം. രുദ്രാക്ഷം ധരിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനവും പ്രദക്ഷിണവും നടത്തണം.
പകല്‍ മുഴുവന്‍ ഉപവാസം അനുഷ് ഠിക്കണം. പകല്‍ ഉറങ്ങരുത്. ശിവകഥകള്‍ വായിക്കുകയോ ശിവസ്തൊത്രങ്ങള്‍ പാരായണം ചെയ്യുകയോ ശൈവ മന്ത്രങ്ങള്‍ ഉരുവിടുകയോ ചെയ്യണം. സന്ധ്യയ്ക്ക് ശിവക്ഷേത്ര ദര്‍ശനവും പ്രദക്ഷിണവും നടത്തണം.
ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുണ്ടെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച വ്രതം അനുഷ് ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും ചെയ്യണം.
ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്.
അമാവാസിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നു വരുന്ന ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ചന്ദ്രദോഷം മാറ്റാന്‍ അത്യുത്തമമാണ്.
രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിക്കുന്ന ദിവസം സ്വയംവര പൂജ നടത്തുന്നത് മാംഗല്യ സിദ്ധിക്ക് നല്ലതാണ്.
ഇനി അടുത്തുവരുന്ന അമാ സോമവാരവ്രതം അതായത് തിങ്കളാഴ്ചയും കറുത്തവാവും ഒന്നിക്കുന്നത് നവംബര്‍ ഇരുപതിനാണ്.
ഭര്‍ത്താവിന്‍റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും നല്ല ഭര്‍ത്താവിനെ കിട്ടാനായും മാത്രമല്ല ചന്ദ്രദോഷങ്ങള്‍ മാറിക്കിട്ടാനും ഈ വ്രതം അനുഷ് ഠിക്കണം.