ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » കാലഹോര
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
കാലഹോര

ഭൂമി അച്ചുതണ്ടില്‍ കറങ്ങുമ്പോഴുണ്ടാകുന്ന ഭ്രമണ പഥത്തെ കാലചക്രമെന്നാണ് പറയുന്നത്. ഭ്രമണം ഒരു വട്ടം പൂര്‍ത്തിയാക്കാന്‍ രണ്ടര നാഴിക വീതമുള്ള 24 മുഹൂര്‍ത്തങ്ങള്‍ വേണ്ടിവരും.

ഇതിലെ ഒരു മുഹൂര്‍ത്തത്തെ കാലഹോര എന്നാണ് പറയുക. ഓരോ കാലഹോരയ്ക്കും ഓരോ അധിപനുണ്ട്. സൂര്യന്‍ തുടങ്ങിയ ഏഴ് ഗ്രഹങ്ങളാണ് ഇവയുടെ അധിപന്മാര്‍.

സൂര്യോദയത്തിന്‍റെ സമയത്ത് ഏത് കാലഹോരാധിപനാണോ നില്‍ക്കുന്നത് ആ പേരാണ് ആ ദിവസത്തിനു നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച ഉദയ സമയത്ത് കാലഹോരയുടെ അധിപന്‍ സൂര്യനാണ്. ഓരോ രണ്ടര നാഴിക ഓരോരുത്തര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. സ്വന്തം കാലഹോരയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് ജ്യോതിഷ പ്രകാരം പ്രത്യേക ശക്തിയുണ്ട്.

അതായത് ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും ചൊവ്വാഴ്ച കുജനും ബുധനാഴ്ച ബുധനും വ്യാഴാഴ്ച വ്യാഴത്തിനും വെള്ളിയാഴ്ച ശുക്രനും ശനിയാഴ്ച ശനിക്കും പ്രത്യേക ബലം ഉണ്ടായിരിക്കും.

24 മണിക്കൂര്‍കൊണ്ട് ഭൂമി 12 രാശികളെ കടന്നുപോവുന്നു. അതുകൊണ്ട് ഭൂമി 5 നാഴിക വീതം അല്ലെങ്കില്‍ 2 കാലഹോര വീതം (2 മണിക്കൂര്‍ വീതം) ഒരു രാശിയില്‍ ഉണ്ടായിരിക്കും.