ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » വ്യാഴമാറ്റം ഗുണദോഷസമ്മിശ്രം
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

വ്യാഴ ഗ്രഹത്തിന്‍റെ രാശി മാറ്റം കൊണ്ട് ഒരു കൊല്ലത്തിലേറെ വ്യാഴ ഗ്രഹം സ്വക്ഷേത്രമായ ധനുവിലായിരിക്കും. 2007 നവംബര്‍ 22 ന് പുലര്‍ച്ചെ 5.30 നാണ് ഈ മാറ്റം സംഭവിക്കുക. മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ കൂറുകാര്‍ക്ക് ഈ മാറ്റം ഗുണം ചെയ്യും.

മേട രാശിക്കാര്‍ക്ക് വ്യാഴ മാറ്റം കൊണ്ട് ഉദ്യോഗലബ്ധി, പുതിയ കെട്ടിടങ്ങള്‍, വളരെ നാളായി കാത്തിരുന്ന കാര്യങ്ങള്‍ എന്നിവ ലഭിക്കാനിടയുണ്ട്.

മിഥുന കൂറുകാര്‍ക്ക് വിവാഹം, വാഹന ലബ്ധി, പൊതുവേ ഉയര്‍ച്ച എന്നിവയാണ് ഫലം. ഇതേ സ്ഥിതിയാണ് ചിങ്ങക്കൂറുകാര്‍ക്കും. ഈ കൂറുകാരുക്കും വിവാഹത്തിനും ഉദ്യോഗലബ്ധിക്കും പറ്റിയ സമയമാണ്. സന്താനലബ്ധിയും ഫലമായി പറയാം.

കുംഭ കൂറുകാര്‍ക്കാവട്ടെ ഭാഗ്യദായകമായ സമയമാണിത്. സര്‍ക്കാര്‍ ധനത്തിനോ ഭാഗ്യക്കുറികള്‍ക്കോ യോഗമുണ്ട്.
ഇതേ സ്ഥിതിയാണ് വൃശ്ചിക കൂറുകാര്‍ക്കും. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും പരധന ആഗമനവും ഉണ്ടാവും.

എന്നാല്‍ ഇടവം, കര്‍ക്കിടകം, കന്നി, തുലാം, ധനു, മകരം, മീനം എന്നീ കൂറുകാര്‍ക്ക് വ്യാഴത്തിന്‍റെ മാറ്റം ദോഷമാണുണ്ടാക്കുക.

ചതി, കേസുകള്‍, സ്ഥലമാറ്റം, ഗര്‍ഭം അലസല്‍, ശത്രുപീഢ, അന്യദേശവാസം, നാടുകടത്തല്‍, ദാമ്പത്യത്തില്‍ അസ്വാസ്ഥ്യം, മറ്റുള്ളവരില്‍ നിന്ന് അപമാനം, അബദ്ധത്തില്‍ ചെന്നുപെടല്‍ തുടങ്ങിയവയാണ് വ്യാഴമാറ്റം കൊണ്ട് ഇക്കൂട്ടര്‍ക്കുണ്ടാവുന്ന ചില ഫലങ്ങള്‍.