ഐശ്വര്യം നല്‍കുന്ന വൃക്ഷങ്ങള്‍
ദൈവീകതയുള്ള വൃക്ഷങ്ങള്‍ വീട്ടു പരിസരത്ത് ഉണ്ടാവുന്നത് നല്ലതാണ്. കൂവളം, ദേവതാരം, കുമിഴ്, വേങ്ങ, അശോകം, ചെമ്പകം, കൊന്ന, നെല്ലി, കടുക്ക എന്നിവ വീടിന് ചുറ്റുമുള്ള പറമ്പില്‍ ഉണ്ടാവുന്നത് വീടിന് ഐശ്വര്യമാണ്.
അരയാല്‍, അത്തി, പുളി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ പറമ്പില്‍ ഉണ്ടാവുന്നത് കൊള്ളാമെങ്കിലും അവയോരോന്നും ചില നിശ്ചിത ദിശകളില്‍ നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്.
വാസ്തു ശാസ്ത്രത്തില്‍ ഗൃഹലക്ഷണം പോലെ തന്നെ പറമ്പിലെ വൃക്ഷങ്ങളുടെ സാന്നിധ്യത്തനും പ്രാധാന്യമുണ്ട്. വീടിന്‍റെ കിഴക്ക് ഭാഗത്ത് ഇലഞ്ഞിയും പേരാലും നില്‍ക്കുന്നത് ഉത്തമമാണ്.
തെക്ക് ഭാഗത്ത് അത്തി, പുളി എന്നിവയാവാം. പടിഞ്ഞാറാവട്ടെ, അരയാലും ഏഴിലമ്പലയും ആവാം. വടക്ക് നാകമരവും ഇത്തിമരവും മാവും നില്‍ക്കുന്നെങ്കില്‍ വളരെ ഉത്തമം.
എന്നാല്‍ വീടി കിഴക്കായി അരയാല്‍ നിന്നാ അഗ്നിഭയമാണ് ഫലം. തെക്ക് ഭാഗത്ത് ഇത്തിമരം നിന്നാല്‍ വീട്ടിലുള്ളവര്‍ക്ക് മാനസികാസ്വാസ്ഥ്യം വരാം. വീടിന്‍റെ പടിഞ്ഞാറായി പേരാല്‍ പാടില്ല, ശത്രുക്കളുണ്ടാവും. ആയുധങ്ങളില്‍ നിന്നുള്ള അപകടവും ഉണ്ടായേക്കാം.
വടക്കായി അത്തിമരം നില്‍ക്കുന്ന വീട്ടില്‍ താമസിച്ചാല്‍ വയറിന് അസുഖം സ്ഥിരമായിരിക്കും.