ജ്യോതിഷത്തിലെ ചില നിമിത്തങ്ങള്‍
പ്രശ്നം വയ്ക്കുന്ന ആള്‍ പലപ്പോഴും ആശ്രയിക്കുന്നത് പ്രശ്നം വയ്ക്കുമ്പോഴുണ്ടാവുന്ന നിമിത്തങ്ങളെ കൂടിയാണ്. പ്രശ്ന സന്ദര്‍ഭത്തിലെ ഫലങ്ങള്‍ പ്രശ്നങ്ങളുടെ ഫലസിദ്ധിയെ കുറിച്ചുള്ള സൂചനകളാണ് തരുന്നത്. അത്തരം ചില നിമിത്തങ്ങളെ കുറിച്ചുള്ള സൂചനകള്‍ :
* ഏതെങ്കിലും ഒരു കാര്യത്തിനെ കുറിച്ചുള്ള ചോദ്യത്തിലും ആ കാര്യത്തിനായുള്ള യാത്രയിലും കാര്യം സാധിക്കന്‍ കെല്‍പ്പുള്ള വസ്തു കണ്ടാല്‍ കാര്യ സാദ്ധ്യം ഫലം.
* വിവാഹ പ്രശ്നം നടക്കുമ്പോള്‍ ഇണപ്പുടവ കണ്ടാല്‍ അത് വിവാഹ സാദ്ധ്യതയായി കണക്കാക്കാം.
* വിവാഹ പ്രശ്ന സന്ദര്‍ഭത്തില്‍ ആരെങ്കിലും യാദൃശ്ഛികമായി ദ്വാരത്തില്‍ വിരല്‍ കടത്തുന്നത് കണ്ടാല്‍ കന്യകയ്ക്ക് കളങ്കമുണ്ടെന്ന് പറയണം.
* വിവാഹ പ്രശ്നത്തിനിടെ ഏതെങ്കിലും ദിക്കില്‍ നിന്നൊരാള്‍ വരുന്നത് കണ്ടാല്‍ ആ ദിക്കില്‍ നിന്നായിരിക്കും വിവാഹം ഉണ്ടാവുക എന്ന് പറയാം.
* സന്താന പ്രശ്ന സന്ദര്‍ഭത്തില്‍ പുസ്തകം, പേന, പെന്‍സില്‍ തുടങ്ങിയ വിദ്യാഭ്യാസ ഉപകരണങ്ങളും കിങ്ങിണി, വള തുടങ്ങിയ കളിപ്പാട്ടങ്ങളും ഗര്‍ഭിണി, ആണ്‍കുട്ടി, കാല്‍ച്ചിലമ്പ്, വടി തുടങ്ങിയവയുടെ ദര്‍ശനവും സന്താന സിദ്ധിയെ സൂചിപ്പിക്കുന്നു.
* ഗര്‍ഭത്തെ സംബന്ധിച്ച പ്രശ്നം നടക്കുമ്പോള്‍ ആരെങ്കിലും ദേഹത്തില്‍ നിന്ന് വിസര്‍ജ്യ വസ്തുക്കള്‍ കളയുന്നത് കാണുകയോ ആരെങ്കിലും ഇറങ്ങിപ്പോവുന്നത് കാണുകയോ ചെയ്താല്‍ ഗര്‍ഭച്ഛിദ്രം ഉണ്ടാവുമെന്നാണ് ഫലം.