രാശികളും അനുയോജ്യമായ ഭാഗ്യരത്നങ്ങളും
തുലാം :
സമാധാനകാംക്ഷികളായ ഇവര്‍ ജീവിതത്തിലുടനീളം സന്തുലിതാവസ്ഥ ഇഷ്ടപ്പെടുന്നു. വൈരമാണ് ഇവരുടെ ഭാഗ്യരത്നം. തമാശപ്രിയരും കാല്പനികസ്വഭാവവുമുള്ള ഇവരുടെ അധിപന്‍ ശുക്രനാണ്.
ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിവികാസത്തിനും വൈരരത്നം ധരിക്കുന്നത് വളരെ ഉത്തമം. ചഞ്ചലമായ മാനസികാവസ്ഥകള്‍ ഇല്ലാതാകാനും വൈരരത്നം ധരിക്കുന്നത് വളരെ നന്ന്. ചെമ്പ് ആഭരണങ്ങള്‍ ധരിക്കുന്നത് ബുധന്‍റെ അനുഗ്രഹത്തിന് വളരെ നന്ന്.
വൃശ്ചികം :
ചൊവ്വാ അധിപനായുള്ളതാണ് വൃശ്ഛികരാശി. പവിഴമാണ് ഇവരുടെ ഭാഗ്യരത്നം. ചടുലമായ സ്വഭാവവിശേഷമുള്ളവരായിരിക്കും വൃശ്ഛികക്കൂറുകാര്‍.
പവിഴം ധരിക്കുന്നതുകൊണ്ട് ശുഭാപ്തിവിശ്വാസം, ചുറുചുറുക്ക് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഉതകും. ഉദ്യോഗരംഗത്ത് അഭിവൃദ്ധിക്ക് മഞ്ഞകലര്‍ന്ന ഇന്ദ്രനീലം വളരെനന്ന്. പവിഴവും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും മുത്തുമായി ഇടകലര്‍ത്തി ധരിക്കുന്നത് അധികഫലം തരുന്നതായിരിക്കും. രാഹുദോഷമകറ്റാനും ഇതു നന്ന്.
ധനു :
വ്യാഴം അധിപനായുള്ള ധനുരാശിക്കാരുടെ ഭാഗ്യരത്നം മഞ്ഞകലര്‍ന്ന ഇന്ദ്രനീലമാണ്. കാര്യങ്ങള്‍ വളരെയേറെ ആലോചിച്ച് ആസൂത്രണം ചെയ്ത് ശ്രദ്ധയോടെ കര്‍മ്മം ചെയ്യുന്നവരും ഉത്സാഹശീലരുമാണീക്കൂട്ടര്‍.
ഭാഗ്യരത്നമായ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതുമൂലം രാശിയുടെ അധിപനായ വ്യാഴത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കാന്‍ കഴിയും. എല്ലാവിധ ഐശ്വര്യങ്ങളും ഇതുമൂലം സിദ്ധിക്കുന്നു. ഇക്കൂട്ടര്‍ക്ക് മാണിക്കവും ചിലസമയങ്ങളില്‍ സഹായം ലഭിക്കാന്‍ ഉപകരിക്കും.