ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » സകലകലാ വല്ലഭനാകണമെങ്കില്‍
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
Nine columns
FILEFILE

ഒരാള്‍ കലാകാരന്‍ ആവുമോ ഇല്ലയോ എന്നറിയുന്നത്‌ ബുധന്‍, സുക്രന്‍, വ്യാഴം, ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ സ്ഥിതിയോ യോഗമോ ദൃഷ്ടിയോ കൊണ്ടാണ്‌. ചന്ദ്രനും ശുക്രനും തമ്മില്‍ ബന്ധപ്പെട്ടിരുന്നാലും ജാതകന്‌ സംഗീതത്തില്‍ നൈപുണ്യം ഉണ്ടായിരിക്കും. ഇതു നിശ്ചയിക്കുന്ന യോഗങ്ങള്‍ നിരവധിയാണ്.

സരസ്വതീ യോഗം : ഗുരു, ശുക്രന്‍, ബുദ്ധന്‍ എന്നിവ ഒറ്റയ്ക്കോ ഗുരുവുമായി മറ്റ്‌ രണ്ടെണ്ണം യോഗം ചെയ്തോ 1, 2, 4, 5, 7, 9, 10 എന്നീ രാശികളില്‍ നില്‍ക്കുക, മിത്ര ക്ഷേത്രങ്ങളില്‍ നില്‍ക്കുക എന്നീ നില വന്നാല്‍ സരസ്വതീ യോഗമാണ്‌. ഈ ജാതകന്‍ സാഹിത്യം, ശാസ്ത്രം, ഗണിതം എന്നിവയില്‍ നിപുണണും കീര്‍ത്തികേട്ട ധനാഢ്യനും ആയിത്തീരും.

സകലകലാ വല്ലഭ രാജയോഗം : ഒരു ജാതകത്തില്‍ മീനം രാശിയില്‍ പൂര്‍ണ്ണ ചന്ദ്രനും മകരത്തില്‍ ഉച്ചനായി ചൊവ്വയും ചിങ്ങത്തില്‍ ആദിത്യനും കുംഭത്തില്‍ ശനിയും വന്നാല്‍ ജാതകന്‍ സര്‍വകലാവല്ലഭന്‍ ആയിരിക്കും.

ഭാസ്കര യോഗം : രവിയുടെ രണ്ടില്‍ ബുദ്ധന്‍, ബുധന്‍റെ പതിനൊന്നില്‍ ചന്ദ്രന്‍, ചന്ദ്രന്‍റെ 5 ലോ 9 ലോ ഗുരു വരുന്നതാണ്‌ ഭാസ്കര യോഗം. ഇവര്‍ക്ക്‌ സംഗീതത്തിലും ജ്യോതിഷത്തിലും പ്രാവീണ്യം ഉണ്ടായിരിക്കും. സുഖിമാന്മാരായിരിക്കും.

ഭാരതീയോഗം: നവാംശ അധിപന്‍ ഉച്ചത്തില്‍ നില്‍ക്കുകയോ 2, 5, 11 രാശ്യാധിപന്മാര്‍ ഉച്ചരായി ഇരിക്കുകയോ അതോടൊപ്പം ഒന്‍പതാം രാശിനാഥന്‍ വരികയും ചെയ്താല്‍ ജാതകനെ കലാകാരനാക്കുന്ന ഭാരതീയോഗമായി.

ഗന്ധര്‍വയോഗം: പത്തിലെ രാശ്യാധിപന്‍ കാമത്രികോണത്തില്‍ നില്‍ക്കുക, ലഗ്നാധിപതി ഗുരുവുമായി യോഗം ചെയ്ത്‌ നില്‍ക്കുക, ആദിത്യന്‍ ഉച്ചനും ബലവാനും ആയിരിക്കുക, ചന്ദ്രന്‍ ഒന്‍പതില്‍ നില്‍ക്കുക എന്നിങ്ങനെ വന്നാല്‍ ഗന്ധര്‍വ്വ യോഗം.ഇവര്‍ സംഗീതാദി കലകളില്‍ താത്പര്യം ഉള്ളവരും ദീര്‍ഘായുസ്സുള്ളവരും ആയിരിക്കും.

വീണാ യോഗം : ഗ്രഹങ്ങളെല്ലാം ഏഴാമത്തെ ശുഭ രാശിയില്‍ നില്‍ക്കുകയാണെങ്കില്‍ വല്ലകീ യോഗം എന്ന വീണായോഗമായി. ഇവര്‍ ധാരാളം സുഹൃത്തുക്കള്‍ ഉള്ള സംഗീത വിദ്വാന്മാര്‍ ആയിത്തീരും.

സംഗീത വിദ്യാ യോഗം : രണ്ടാം ഭാവമോ ഭാവധിപനോ അഞ്ചാം ഭാവമോ ഭാവാധിപനോ ശുക്രനുമായോ ബന്ധപ്പെട്ടു നിന്നാല്‍ സംഗീത വിദ്യാ യോഗമായി.