ദോഷങ്ങളകറ്റാന്‍ എളുപ്പവഴികള്‍
വെള്ളി, 13 ജൂലൈ 2007( 16:11 IST )
ജാതകത്തില്‍ ശനിദോഷവും വ്യാഴദോഷവുമുള്ളവര്‍ ഏറെയുണ്ട്. അവര്‍ ക്ഷേത്രങ്ങളിലും മറ്റും വഴിപാടുകളും പൂജകളും നടത്തുന്നതും ഗ്രഹപ്രീതിക്കായുള്ള പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുന്നതും നല്ലതാണ്.
ഇത്തരം ദോഷങ്ങള്‍ അകറ്റാന്‍ നിത്യവും ചെയ്യവുന്ന ചില എളുപ്പ വഴികളുമുണ്ട്.
വ്യാഴദോഷം
വ്യാഴദോഷം അകറ്റാനായി രാത്രി ഉറങ്ങും മുമ്പ് 21 പച്ചക്കടല വെളുത്ത തുണിയില്‍ കിഴിയാക്കി കെട്ടി അത് തലയണയ്ക്കടിയില്‍ വച്ചുറങ്ങുക. രാവിലെ ഉണര്‍ന്നാലുടന്‍ അതൊരു പാത്രത്തിലാക്കി സൂക്ഷിക്കുക. 12 ദിവസം ഇങ്ങനെ ശേഖരിക്കുന്ന പച്ചക്കടല മുരുക ക്ഷേത്രത്തിലെ ശാന്തിക്കാരന് ദാനം ചെയ്യുക. ഒരു ദക്ഷിണയും നല്‍കുക. ശാന്തിക്കാരന്‍ അത് ദേവന് അര്‍ച്ചന നടത്തി നൈവേദ്യമാക്കി പൂജചെയ്യും. എത്ര കഠിനമായ വ്യാഴ ദോഷവും ഇങ്ങനെ മാറ്റാനാവും.
ശനിദോഷം
ദിവസം ഉറങ്ങുന്നതിനു മുമ്പായി കുറച്ച് എള്ളെടുത്ത് കിഴി കെട്ടി തലയണയ്ക്കടിയില്‍ വച്ച ശേഷം ഉറങ്ങുക. അടുത്ത ദിവസം ആ എള്ളും പച്ചരിച്ചോറും എള്ളെണ്ണയും കൂട്ടിക്കുഴച്ച് മൂന്നു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് ശനീശ്വരനെ ധ്യാനിച്ച് കാക്കകള്‍ക്ക് കൊടുക്കുക. ഇങ്ങനെ ഒന്‍പത് ദിവസം ചെയ്യുക.
അതിനു ശേഷം ശിവക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക. ശനി ദോഷം കുറയും. കണ്ടകശ്ശനി, ഏഴരശ്ശനി, അഷ്ടമ ശനി തുടങ്ങി അതിഭീകരമായ ശനിദോഷങ്ങള്‍ക്കും ഈ എളൂപ്പമാര്‍ഗ്ഗം വലിയ പരിഹാരമാണ്.