ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » സര്‍ക്കാര്‍ ജോലി കിട്ടാന്‍
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 

സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ പി എസ്‌ സി പരീക്ഷ എഴുതണം. എന്നാല്‍ ഒരുവന്‍ ജനിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ജോലി കിട്ടുമോ എന്നറിയാമെന്നാണ്‌ ജ്യോതിഷം പറയുന്നത്‌.

ജാതക കാരന്‌ സര്‍ക്കാര്‍ ജോലി കിട്ടുന്നതിന്‌ പ്രത്യേക യോഗമുണ്ടാകണം. അതി ഗ്രങ്ങളുടെ നിലയനുസരിച്ച്‌ പ്രവചിക്കാനാകും.

ധനും,മീനം, മകരം, കര്‍ക്കിടകം, രാശികളില്‍ ഏതെങ്കിലും ഒന്നില്‍ കൂജന്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നിങ്ങളെ തേടി എത്തുമത്രേ.

ധനു, മേടം രാശികളില്‍ ആദിത്യന്‍ ഉണ്ടായാലും മതി. കന്നി, ധനു രാശിയില്‍ ബുധന്‍, ധനു, മീനം വൃശ്ചികം, ചിങ്ങം രാശിയില്‍ വ്യാഴന്‍, മകരം, മീനം, ധനു രാശിയില്‍ ശനി, വൃശ്ചികം,മകരം, രാശിയില്‍ ചന്ദ്രന്‍,ഇടവം,മിഥുനം രാശിയില്‍ ശുക്രന്‍ എന്നിവ ഉണ്ടെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടും.

എന്നാല്‍ ഗ്രഹങ്ങള്‍ക്ക്‌ ബലവും ശുഭയോഗവും വേണം. ശുഭദൃഷ്ടികളും നീചത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ നീചഭംഗത്വവും ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്‌.

എല്‍ ഡി സിയ്ക്ക്‌ അപേക്ഷ പൂരിപ്പിക്കുന്നതിനൊപ്പം ഇനി ഒരു ജ്യോതിഷിയെ കൂടി കണ്ടോളു.