ജപ്പാന്‍ ഓപ്പണ്‍: സോം‌ദേവ് പുറത്തായി

WEBDUNIA|
PRO
PRO
ഇന്ത്യയുടെ സോം‌ദേവ് ദേവ്‌വര്‍മ്മന്‍ ജപ്പാന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. റാഡെക് സ്റ്റൈപാനെകിനോടാണ് സോം‌ദേവ് പരാജയപ്പെട്ടത്.

റാഡെക് സ്റ്റൈപാനെക് 4-6 3-6 എന്നീ സെറ്റുകള്‍ക്കാണ് സോംദേവിനെ ആദ്യ റൌണ്ടില്‍ പരാജയപ്പെടുത്തിയത്. ഈ സീസണില്‍ ഇതിനുമുമ്പും സോംദേവ് ആദ്യ റൌണ്ടില്‍ പുറത്തായിട്ടുണ്ട്.

എന്നാല്‍ ഈ സീസണിലാണ് സോം‌ദേവ് ഏറ്റവും മികച്ച പ്രകടനവുമായി സിംഗിള്‍സ് റാങ്കിംഗില്‍ അറുപത്തിരണ്ടാം സ്ഥാനത്തെത്തിയത്. എണ്‍‌പത്തിയഞ്ചാം സ്ഥാനത്താണ് സോം‌ദേവ് ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :