വുവുസെലയ്ക്കെതിരെ വീണ്ടും മെസ്സി

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
ഗ്യാലറികളില്‍ ആഫ്രിക്കയുടെ തനതു വാദ്യമായ നിരോധിക്കില്ലെന്ന് ഫിഫ വ്യക്തമാക്കിയെങ്കിലും ലയണല്‍ മെസ്സി അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദക്ഷിണകൊറിയയ്ക്കെതിരായ മത്സരത്തില്‍ പ്രതിരോധ നിരക്കാരന്‍ മാര്‍ട്ടിന്‍ ഡെമിഷെലിസിന്‍റെ പിഴവില്‍ നിന്ന് ലീ ചുംഗ് യോഗ് ഗോള്‍ നേടിയതാണ് വുവുസെലയ്ക്കെതിരെ വീണ്ടും നിറയൊഴിക്കാന്‍ മെസ്സിയെ പ്രേരിപ്പിച്ചത്.

വുവുസെലയുടെ ശബ്ദഘോഷം കാരണം കളിക്കാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാവുന്നില്ലെന്നും ഇതാണ് കൊറിയയുടെ ഗൊളില്‍ കലാശിച്ചതെന്നും മെസ്സി പറഞ്ഞു. ഡെമിഷില്‍‌സിന്‍റെ പക്കല്‍ പന്ത് ചെന്നപ്പോള്‍ യോംഗ് അദ്ദേഹത്തിന്‍റെ പുറകിലുള്ള കാര്യം ഞങ്ങള്‍ എല്ലാവരും അലറിവിളിച്ചതാണ്. എന്നാല്‍ ഗ്യാലറിയിലെ വുവുസെല വിളികള്‍കാരണം അദ്ദേഹമത് കേട്ടില്ലെന്നും മെസ്സി പറഞ്ഞു.

ലോകകപ്പില്‍ ഇതുവരെ ഗോള്‍ നേടാ‍നാവാത്തതില്‍ തനിക്ക് നിരാശയില്ലെന്നും ടീം വിജയിക്കുകയാണ് പ്രധാനമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഗോളുകള്‍ വരും. അത് അത്ര വലിയ കാര്യമല്ല. ഇന്നലെയും എനിക്ക് ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. അതൊന്നും ഗോളാ‍യി മാറിയില്ല എന്നേയുള്ളു.

കളി ജയിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം കളി ഭൂരിഭാഗം സമയവും നിയന്ത്രിച്ചത് ഞങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് അര്‍ജന്‍റീനയ്ക്കുള്ളതാണെന്ന് തങ്ങള്‍ വിശ്വസിയ്ക്കുന്നുവെന്നും മെസി പറഞ്ഞു. ആദ്യ മത്സരത്തിനുശേഷവും വുവുസെലയ്ക്കെതിരെ വിമര്‍ശനവുമായി മെസ്സി രംഗത്തു വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :