ഗെയിംസിന് ചെലവഴിക്കുന്നത് 30000 കോടി !

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഈ വര്‍ഷം ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന് കോമണ്‍‌വെല്‍‌ത്ത് ഗെയിംസിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 30000 കോടി രൂപ. 2003ല്‍ ഡല്‍ഹിയ്ക്ക് ഗെയിംസ് അനുവദിച്ചു കിട്ടിയപ്പോള്‍ 1899 കോടി രൂപ ഗെയിംസിന് ചെലവ് വരുമെന്ന് പ്രതീക്ഷിച്ചതെങ്കില്‍ ഇപ്പോഴത് 1575 ശതമാനം ഉയര്‍ന്ന് 30000 കോടിയിലെത്തിയെന്ന് ഹൌസിംഗ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്സ് നെറ്റ്‌വര്‍ക്സ് എന്ന സ്വതന്ത്ര സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗെയിംസിന് 10000 കോടിയെങ്കിലും ചെലവാവുമെന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക ഭാഷ്യം. ഇതാണെങ്കില്‍ പോലും നേരത്തെ കണക്കാക്കിയതില്‍ 575% അധികമാണ്. എന്നാല്‍ ഇത് വെറും ഔദ്യോഗിക കണക്ക് മാത്രമാണെന്നും നേരത്തെ പ്രതീക്ഷിച്ചതിലും 15 ഇരട്ടിയെങ്കിലും ഗെയിംസിനായി ചെലവാക്കേണ്ടി വരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

2003ല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസിനായി ശ്രമമാരംഭിക്കുമ്പോള്‍ 296 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കിയിരുന്നത്. ഗെയിംസിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ഒഴിച്ച് നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ ആ‍ വര്‍ഷം ഡിസംബറിഒല്‍ തന്നെ ഗെയിംസ് നടത്താനുള്ള പ്രവര്‍ത്തന ചെലവ് മാത്രം 653 കോടി രൂപയും മറ്റ് ചെലവുകള്‍ക്ക് 1200 കോടി രൂപയും വേണ്ടി വരുമെന്ന് സി എ ജി വിലയിരുത്തി.

2007ല്‍ ഗെയിംസിന്‍റെ ആകെ ചെലവ് 3566 കോടി രൂപയായിരിക്കുമെന്ന് വീണ്ടും പരിഷ്കരിച്ചു. ഇപ്പോഴത് 10000 കോടിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ തുക ഇതിന്‍റെ മൂന്നിരട്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ 30000 കോടി പൊടിച്ച് ഒരു ഗെയിംസ് നടത്തണമോ എന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

പാകിസ്ഥാനെതിരായ സെഞ്ചുറി, ഐസിസി റാങ്കിംഗിൽ കുതിച്ച് കോലി

പാകിസ്ഥാനെതിരായ സെഞ്ചുറി, ഐസിസി റാങ്കിംഗിൽ കുതിച്ച് കോലി
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇല്ലാതിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍ മഹേഷ് തീക്ഷണയാണ് ...

കർണാടക വിട്ടപ്പോൾ കേരളത്തിനായി കളിക്കാൻ ...

കർണാടക വിട്ടപ്പോൾ കേരളത്തിനായി കളിക്കാൻ ശ്രമിച്ചിരുന്നു,എന്നാൽ അത് നടന്നില്ല: കരുൺ നായർ
ഭാവിയില്‍ കേരളത്തിനായി കളിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരളം മികച്ച ടീമാണ് ഫൈനല്‍ പോരാട്ടം ...

Ranji Trophy Final, Kerala vs Vidarbha: രഞ്ജി ട്രോഫി ...

Ranji Trophy Final, Kerala vs Vidarbha: രഞ്ജി ട്രോഫി ഫൈനല്‍ ആരംഭിച്ചു; വിദര്‍ഭയെ പൂട്ടുമോ കേരളം?
മൂന്നാം രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് വിദര്‍ഭ ഫൈനലില്‍ ഇറങ്ങുന്നത്

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ...

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷ ശക്തമാക്കി
ഭീകര സംഘടനകളായ തെഹ്രീക് താലിബാന്‍ പാകിസ്ഥാനും ഐഎസ്‌ഐഎസും വിദേശത്ത് നിന്നെത്തിയ ആളുകളെ ...

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ...

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ഡോട്ട്ബോളുകൾ വരുന്നു: വിമർശനവുമായി ഷാഹിദ് അഫ്രീദി
ഇന്ത്യക്കെതിരായ മത്സരത്തില്‍ 49.4 ഓവര്‍ പാകിസ്ഥാന്‍ ബാറ്റ് ചെയ്തപ്പോള്‍ അതില്‍ 152 ...