ഈ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിരീടം നേടാന്‍ അര്‍ജന്‍റീനയ്ക്കാവുമെന്ന് പരിശീലകനായ ഡീഗോ മറഡോണ. സ്ത്രീകള്‍ക്കെതിരെ വിവാദപരമായ പ്രസതാവന നടത്തിയതിന് ഫിഫ ഏര്‍പ്പെടുത്തിയ രണ്ടു മാസത്തെ വിലക്ക് പൂര്‍ത്തിയായതിനുശേഷം ദക്ഷിണാഫ്രിക്കയിലെത്തിയ മറഡോണ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അര്‍ജന്‍റീന ടീമിനായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ മറഡോണ പരിശോധിച്ചു.
‘24 വര്‍ഷത്തെ ലോകകപ്പ് വരള്‍ച്ചയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ വിരാമമിടാനാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ലോകകിരീടത്തില്‍ മുത്തമിടാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. ടൂര്‍ണമെന്‍റിലെ ഫേവറൈറ്റുകളല്ല ഞങ്ങളെന്ന് അറിയാം. എങ്കിലും ആഗ്രഹവും പ്രതീക്ഷയും ഞങ്ങളെ കപ്പ് നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്‘-മറഡോണ പറഞ്ഞു.
ലോകകപ്പിനായി ദക്ഷിണാഫ്രിക്കയില്‍ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങളില്‍ അര്‍ജന്‍റീനിയന്‍ ടീം സന്തുഷ്ടരാണെന്ന് മറഡോണ വ്യക്തമാക്കി. ഇവിടെ പരാതിപ്പെടാന്‍ ഒന്നുമില്ല. തങ്ങള്‍ തികച്ചും ആത്മവിശ്വാസത്തിലാണെന്നും മറഡോണ വ്യക്തമാക്കി. ലോകകപ്പ് ഫൈനലിനും ഉദ്ഘാടന മത്സരത്തിനും വേദിയാവുന്ന ജൊഹ്നാസ്ബര്‍ഗിലെ സോക്കര്‍ സിറ്റിയിലും മറഡോണ സന്ദര്‍ശനം നടത്തുന്നുണ്ട്.