പാകിസ്ഥാനെതിരായ മത്സരം കടുത്തതാകും: ഗംഭീര്‍

ധാംബുള്ള| WEBDUNIA|
PRO
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന മത്സരം കടുത്തതായിരിക്കുമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീര്‍. ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്ഥാന് ജീവന്‍‌മരണ പോരാട്ടമായിരിക്കും. ഇത്തരം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പാക് ടീമിന്‍റെ പ്രകടനം പ്രവചനാതീതമാണ്. അതിനാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നവര്‍ മത്സരത്തില്‍ ജയിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് മികച്ചൊരു ബൌളിംഗ് നിരയുണ്ട്. അതിനാല്‍ മികച്ച സ്കോര്‍ നേടാനായാല്‍ പാകിസ്ഥാനെ പിടിച്ചുകെട്ടാനാവുമെന്നും ഗംഭീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരം അനായാസമാക്കിയതിന്‍റെ ക്രെഡിറ്റ് ബൌളര്‍മാര്‍ക്ക് മാത്രമാണ്. ഹര്‍ഭജനും സേവാഗും ജഡേജയും ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്.

വളരെക്കാലത്തിനുശേഷമാണ് ഞാന്‍ 50 ഓവര്‍ മത്സരം കളിക്കുന്നത്. അതിനാല്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ പരമാവധിസമയം ക്രീസില്‍ നിലയുറപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ധാംബുള്ള സ്റ്റേഡിയത്തിലെ വെളിച്ചത്തില്‍ സംതൃപ്തനല്ലെന്നും ഗംഭീര്‍ പറഞ്ഞു.

വെളിച്ചക്കുറവ്മൂലം പന്ത് കാണാന്‍ ബുദ്ധിമുട്ടിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. അതുകൊണ്ട് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ കുറഞ്ഞ സ്കോറിലൊതുക്കുന്ന ടീമിനായിരിക്കും വിജയസാധ്യതയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :