കിര്‍സ്റ്റണ്‍ സഹായിച്ചു;വീരു തകര്‍ത്തു

FILE
ഓസ്‌ട്രേലിയയയിലെ അഡ്‌ലെയ്ഡില്‍ ബാറ്റിംഗ് താണ്ഡവം കാഴ്‌ചവെക്കുവാന്‍ സഹായിച്ചത് പുതിയ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍റെ ഉപദേശങ്ങളായിരുന്നുവെന്ന് ഇന്ത്യയുടെ വീരേന്ദ്ര സെവാഗ് പറഞ്ഞു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സെവാഗ് 151 റണ്‍സ് നേടിയിരുന്നു.

അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിംഗ്സില്‍ പുറത്തായ സെവാഗിന് കിര്‍സ്റ്റന്‍ പ്രത്യേക ഉപദേശം നല്‍കി. ഇതനുസരിച്ച് ബാറ്റ് ചെയ്ത സെവാഗ് രണ്ടാം ഇന്നിംഗ്സില്‍ 151 റണ്‍സ് നേടി . അഡ്‌ലെയ്ഡില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്‌ചവെച്ച സെവാഗിനെ ത്രിരാഷ്‌ട്ര സീരീസ് കളിക്കുന്നതിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയയില്‍ നടന്ന പ്രാദേശിക മത്സരത്തില്‍ സെഞ്ച്വറി നേടിയ വീരു പെര്‍ത്ത് ടെസ്റ്റില്‍ ശരാശരി പ്രകടനമാണ് കാഴ്‌ചവെച്ചത്. ആദ്യ ഇന്നിംഗ്സില്‍ 29 ഉം രണ്ടാം ഇന്നിംഗ്സില്‍ 43 റണ്‍സും നേടുവാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ഏറെക്കാലമായി നിറം മങ്ങിയ പ്രകടനമായിരുന്നു സെവാഗ് കാഴ്‌ചവെച്ചിരുന്നത്.

സിഡ്‌നി| WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2008 (15:55 IST)
54 ടെസ്റ്റുകളില്‍ നിന്ന് 4441 റണ്‍സ് നേടിയ സെവാഗിന്‍റെ ബാറ്റിംഗ് ശരാശരി 50.48 ആണ്. 309 ആണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. മാര്‍ച്ച് മുതലാണ് കിര്‍സ്റ്റണ്‍ ഇന്ത്യയുടെ പരിശീലകനായി ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :