പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിനങ്ങള്‍
ദുല്‍ഹജ് 9, അറഫ ദിനം

ദുല്‍ ഹജ്ജ് ഒമ്പതിനാണ് അറഫാ ദിനം. അന്ന് സൂര്യന്‍ ഉദിച്ചശേഷമാണ് അറഫയിലേക്ക് പുറപ്പെടേണ്ടത്. ചിലര്‍ ഉച്ച വരെ നമിറയില്‍ ഇറങ്ങി അവിടെ സുഹ്‌റും അസ്വറും നമസ്കരിക്കല്‍ നടത്തും. ഇത് സുന്നത്താണ്.

മറ്റുള്ളവര്‍ അറഫയില്‍ ഇറങ്ങിയ ഉടന്‍ ഈ രണ്ട് നമസ്കാരങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. ഈ നമസ്കാരത്തിനു ശേഷമാണ് അറഫയിലെ നിറുത്തം ആരംഭിക്കുക.

ഹജ്ജ് അറഫയാണ് എന്നാണ് നബി തിരുമേനി പറഞ്ഞത്. അതുകൊണ്ട് ഖിബ്‌ലയ്ക്ക് നേരെ തിരിഞ്ഞ് കൈ ഉയര്‍ത്തി ദിക് റും ദുവായും ചൊല്ലണം. ഖുറാന്‍ പാരായണം ചെയ്യുന്നതും തല്‍‌ബിയത്തും വളരെ നല്ലതാണ്.

ഹാജിമാര്‍ അറഫയിലെ ജബലൂര്‍ റഹ്‌മ എന്ന കുന്നില്‍ കയറണമെന്ന് നിര്‍ബ്ബന്ധമില്ല. നബി തിരുമേനി താഴെയുള്ള പാറക്കെട്ടുകളില്‍ മുട്ടുകുത്തിയാണ് പ്രാര്‍ത്ഥിച്ചത്. അറഫയില്‍ ഹാജിമാര്‍ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. അതുപോലെ തന്നെ അറഫ വിട്ട് പുറത്തുപോവുകയും അരുത്.

ചിലര്‍ മസ്ജിദ് നമിറയില്‍ പോയി തിരിച്ചു വരാറുണ്ട്. ഇതിന്‍റെ ഒരു ഭാഗം അറഫയ്ക്കുള്ളിലും മറ്റൊരു ഭാഗം അറഫയ്ക്ക് വെളിയിലുമാണ്. അതുകൊണ്ട് പുറത്തുള്ള ഭാഗത്ത് ഒരു ഹാജി പോയി തിരിച്ചു വന്നാല്‍ ഹജ്ജ് ശരിയാവുകയില്ല.

സൂര്യാസ്തമയത്തിനു മുമ്പ് അറഫയുടെ അതിര്‍ത്തി വിടാന്‍ പാടില്ല എന്നാണ് ചട്ടം.

<< 1 | 2 | 3 | 4  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹജ്ജിന്‍റെ നിര്‍വ്വഹണക്രമം
ഹജ്ജിന് പോകുന്നവര്‍ തൗബ ചെയ്യണം
ഹജ്ജ്: റബ്ബിന്‍റെ പ്രീതി തേടി ഒരു യാത്ര
ഷഷ്ഠി അനുഷ്ഠാനം പലതരം
സ്കന്ദഷഷ്ഠി‌: പുരാണത്തിലെ കഥകള്‍
സ്കന്ദഷഷ്ഠി വ്രതം എടുക്കേണ്ട വിധം