പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിനങ്ങള്‍

ഹജ്ജിന്‍റെ അവസാനത്തെ അഞ്ച് ദിവസങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഇഹ്‌റാമില്‍ പ്രവേശിക്കുന്ന നിശ്ചിത സ്ഥലമാണ് മിഖാത്ത്. മക്കയില്‍ നിന്നും ഇഹ്‌റാമില്‍ പ്രവേശിക്കാം.

ദുല്‍ ഹജ്ജ് എട്ടിന

ഓരോരുത്തരും താമസിക്കുന്ന സ്ഥലത്തു നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. പിന്നെ നേരെ മിനായിലേക്ക് പുറപ്പെടുന്നു. മിനായില്‍ ചെന്നാല്‍ സുഹ്‌ര്‍ അസ്വര്‍ മഗ്‌രിബ് ഇശ എന്നീ നമസ്കാരങ്ങളും പിന്നെ പിറ്റേന്ന് പുലര്‍ച്ചെ സുബഹ് നമസ്കാരങ്ങളും നിര്‍വഹിക്കുന്നത് സുന്നത്താണ്.

ഈ ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാം മുഹമ്മദ് നബി ചെയ്തതിന്‍റെ ആവര്‍ത്തനമാണ്. പ്രവാചകന്‍ ദുല്‍ ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുകയും അവിടെ അഞ്ച് നേരം നമസ്കരിക്കുകയും രാത്രി തങ്ങുകയും ചെയ്തു.

രാത്രി അവിടെ താമസിക്കണം. അന്നു തന്നെ മിനായിലേക്ക് പുറപ്പെട്ടാലും കുഴപ്പമില്ല. ഒരാള്‍ ദുല്‍ ഹജ്ജ് ഒമ്പതിന് മക്കയില്‍ ഇഹ്‌റാം ചെയ്ത് അറഫയിലേക്ക് പുറപ്പെടുകയാണെങ്കിലും ഹജ്ജിന് ദോഷമുണ്ടാവുകയില്ല.

മിനായില്‍ താമസിക്കുമ്പോള്‍ ഹാജിമാര്‍ ഓരോ നമസ്കാരവും അതത് സമയത്ത് തന്നെ ചെയ്യണം. എന്നാല്‍ സുഹ്‌ര്‍, അസ്വര്‍, ഇശ എന്നിവ ഖസ്വറാക്കി രണ്ട് റക്ക് അത്ത് വീതമാണ് നമസ്കരിക്കേണ്ടത്. നബിയും സഹാബിമാരും ഹജ്ജത്തുല്‍ വിദായില്‍ അങ്ങനെയാണ് ചെതിട്ടുള്ളത്.

1 | 2 | 3 | 4  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹജ്ജിന്‍റെ നിര്‍വ്വഹണക്രമം
ഹജ്ജിന് പോകുന്നവര്‍ തൗബ ചെയ്യണം
ഹജ്ജ്: റബ്ബിന്‍റെ പ്രീതി തേടി ഒരു യാത്ര
ഷഷ്ഠി അനുഷ്ഠാനം പലതരം
സ്കന്ദഷഷ്ഠി‌: പുരാണത്തിലെ കഥകള്‍
സ്കന്ദഷഷ്ഠി വ്രതം എടുക്കേണ്ട വിധം