ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വീട് പ്ളാന്‍ ചെയ്യുമ്പോള്‍...
വാസ്തു
Feedback Print Bookmark and Share
 
അടുക്കള കാര്യം

സ്വീകരണ മുറിയേയോ കിടപ്പു മുറിയേയോ പോലെ തന്നെ പ്രാധാന്യം ഇന്ന് അടുക്കളയ്ക്കുമുണ്ട്. അതുകൊണ്ട് നൂതന വസ്തുക്കളുപയോഗിച്ച് അടുക്കള മോടി പിടിപ്പിക്കുവാന്‍ ഇന്നേറെ ശ്രദ്ധിക്കണം. അഴകിനൊപ്പം സാധന സാമഗ്രികളുടെ ക്രമീകരണവും ഏറെ പ്രാധാന്യമുള്ളതാണ്.

8-12 അടി വലിപ്പമാണ് അടുക്കളയ്ക്ക് ഏറെ അനുയോജ്യം. അടുക്കള വലുതാകുംതോറും നടപ്പും കൂടും. അടുപ്പും സിങ്കും പാത്രങ്ങളും അടുത്തടുത്ത് ക്രമീകരിക്കുന്നത് നടപ്പ് കുറയ്ക്കും.

കഴുകി വൃത്തിയാക്കാന്‍ എളുപ്പമുള്ള ടൈലോ മാര്‍ബിളോ ആണ് അടുക്കളയ്ക്ക് നല്ലത്. വെള്ള നിറമുള്ള മാര്‍ബിള്‍ അടുക്കളയ്ക്ക് യോജിക്കില്ല. ഇതില്‍ മഞ്ഞളോ നിറമുള്ള വസ്തുക്കളോ വീണാല്‍ നിറം പിടിയ്ക്കും.

സ്റ്റോര്‍ വേണ്ടെന്നു വയ്ച്ചാല്‍ ഏറെ സ്ഥലം ലാഭിക്കാം. പകരം അടുക്കളയില്‍ തന്നെ ഷെല്‍ഫുകളും തട്ടുകളും പിടിപ്പിച്ചാല്‍ മതിയാകും. സ്ളാബുകള്‍ക്ക് അടിവശം കാബിനറ്റുകളാക്കിയാല്‍ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ സൗകര്യമായി. സിങ്കിനടുത്ത് ജനലുണ്ടെങ്കില്‍ സിങ്ക് എപ്പോഴും നനഞ്ഞിരിക്കില്ല. എന്നാല്‍ അടുപ്പിനടുത്തെ ജനല്‍ ഉപദ്രവകാരിയാണ്.

ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ള അടുക്കള സാമഗ്രികള്‍ മനസ്സില്‍ കണ്ട് അടുക്കളയിലെ സ്ഥലവും സൗകര്യവും ക്രമീകരിക്കുക. ആവശ്യമെങ്കില്‍ പ്ളഗ് പോയിന്‍റുകളും വയ്ക്കുക.