ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വീട് പ്ളാന്‍ ചെയ്യുമ്പോള്‍...
വാസ്തു
Feedback Print Bookmark and Share
 
വീട് എങ്ങനെയിരിക്കണ

വീട് പണിയണമെന്നാഗ്രഹിക്കുമ്പോള്‍ തന്നെ ഒട്ടേറെ കാര്യങ്ങള്‍ മനസിലേക്കോടിയെത്തുകയായി. നല്ല കാറ്റും വെളിച്ചവുമുള്ള വിശാലമായ മുറികള്‍, തുളസിയും കറിവേപ്പിലയും നട്ടു പിടിപ്പിക്കാനൊരിത്തിരി സ്ഥലം ഇങ്ങനെ ആഗ്രഹങ്ങളെല്ലാം മുന്നില്‍ കണ്ടുകൊണ്ടാകണം വീടിന്‍റെ പ്ളാന്‍ തയ്യാറാക്കേണ്ടത്.

ആഗ്രഹങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും വാസ്തുവിദഗ്ദ്ധനോടു പറയാന്‍ മടിക്കരുത്. നമ്മുടെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള പ്ളാന്‍ അയാള്‍ തയ്യാറാക്കിത്തരും.

നാളത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാകണം പ്ളാന്‍ തയ്യാറാക്കേണ്ടത്. രണ്ടു നിലയുള്ള വീട് വയ്ക്കുമ്പോള്‍ കിടപ്പു മുറിയെല്ലാം മുകളിലത്തെ നിലയില്‍ വരത്തക്കവിധമാകും പ്ളാന്‍ തയ്യാറാക്കരുത്. താഴെ കിടപ്പുമുറി ഉണ്ടാവുന്നത് നന്ന്. ഭാവിയില്‍ കോണിപ്പടി കയറാന്‍ ബുദ്ധിമുട്ട് വന്നാല്‍ ഇത് ഏറെ സൗകര്യപ്രദമാകും.

പത്തു വയസുകാരനായി ഇപ്പോള്‍ പണിയുന്ന മുറി അവന് ഇരുപതാം വയസിലും സൗകര്യപ്രദമാകണം. ഭാവിയില്‍ വാങ്ങാനുദ്ദേശിക്കുന്ന വീട്ടുപകരണങ്ങള്‍ക്കായി പ്ളഗ് പോയിന്‍റുകളും വയ്ക്കാനുള്ള ഇടവും കണ്ടുവയ്ക്കണം.