വാരാണസി അമ്മയെപോലെ: മോഡി

വാരണാസി| WEBDUNIA|
PTI
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മകന്‍ അമ്മയുടെ അടുത്ത് വരുന്നത് പോലെയാണ് വാരാണസിയില്‍ വരുന്നതെന്ന് മോഡി പറഞ്ഞു.

വാരാണസിയെ ലോകത്തിന്റെ ആത്മീയതലസ്ഥാനമാക്കണം. കാശി നല്‍കിയ അനുഗ്രഹത്തിന് സ്‌നേഹത്തിനും നന്ദിയെന്നും മോഡി തിങ്ങിക്കൂടിയ പാര്‍ട്ടി അനുഭാവികളോടായി പറഞ്ഞു. ആയിരങ്ങളെ അണിനിരത്തിയ റോഡ്‌ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രണ്ട് സെറ്റ് പത്രികകള്‍ മുഖ്യ ഭരാണിധികാരിക്ക് അദ്ദേഹം സമര്‍പ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :