മോഡി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ വന്നു കണ്ടു: മുലായം

ഇറ്റാവ| WEBDUNIA|
PTI
നരേന്ദ്ര മോഡി പ്രധാനമന്ത്രി ആകുന്നതു തടയാന്‍ പല പ്രമുഖ ബിജെപി നേതാക്കളും തന്നെ ബന്ധപ്പെട്ടിരുന്നതായി മുലായം സിങ്‌ യാദവ്‌.

മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്നും മുലായം പറഞ്ഞു. അതില്‍ പ്രമുഖസ്ഥാനം എസ്പിക്ക്‌ ആയിരിക്കും. അതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്‌ അവകാശവാദം ഉന്നയിക്കും എന്നും മുലായം പറഞ്ഞു.

മോഡിയെ എതിര്‍ക്കുന്ന ബിജെപി നേതാക്കള്‍ക്ക്‌ ഉറപ്പുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ അതു തടയും. മോദി ഒരു മാധ്യമസൃഷ്ടി മാത്രമാണ്‌- മുലായം പറഞ്ഞു.

ഇത്രയും എതിര്‍പ്പ്‌ നിലനില്‍ക്കുന്നതിനാല്‍ മോദി ഒരിക്കലും പ്രധാനമന്ത്രി ആകില്ലെന്ന്‌ ഇറ്റാവയിലെ പ്രചാരണയോഗത്തില്‍ മുലായം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :