ജെന്‍‌എന്‍‌യു ക്യാമ്പസില്‍ അപകടം; മൂന്ന് മരണം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (14:38 IST)
PRO
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡിവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മരത്തില്‍ പാഞ്ഞു ചെന്ന് ഇടിക്കുകയായിരുന്നു.

ഒരാള്‍ സംഭവ സ്ഥലത്തും മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ജെഎന്‍യുവില്‍ കൊറിയന്‍ ഭാഷ പഠിക്കുന്നവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :