മോഡി ഇളയദളപതിയെ കണ്ടു

ചെന്നൈ| WEBDUNIA|
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുമായി കൂടിക്കാഴ്ച്ച നടത്തി. കോയമ്പത്തൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മോഡി താമസിച്ച ഹോട്ടലില്‍ എത്തി വിജയ് കൂടിക്കാഴ്ച്ച നടത്തിയത്.

മോഡിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിജയ് പ്രതികരിച്ചു. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ മോഡിയുമായി സംസാരിച്ചു എന്ന് വിശദീകരിക്കാന്‍ വിജയ് കൂട്ടാക്കിയില്ല.

കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ വിജയ്‌യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്നലെ വൈകിട്ടോടെ പുറത്ത് വിട്ടു. അടുത്തിടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വസതിയിലെത്തി നരേന്ദ്ര മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :