ഹൈദരാബാദ്|
WEBDUNIA|
Last Modified വെള്ളി, 2 ജൂലൈ 2010 (19:56 IST)
PRO
തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതിന് നടിയും ടിആര്‍എസ് എംപിയുമായ വിജയശാന്തിയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ടായിരുന്നു.
‘തെലങ്കാനയുടെ ശത്രുക്കളെ അരിഞ്ഞു വീഴ്ത്തണം’ എന്നായിരുന്നു വിജയശാന്തി അനുയായികളോട് ആഹ്വാനം ചെയ്തത്. ബഞ്ചാര ഹില്‍സ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആന്ധ്രയില്‍ ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പാര്‍ട്ടി യോഗത്തിലാണ് വിജയശാന്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്.
ടിആര്‍എസ് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ വച്ചായിരുന്നു ഇവര്‍ ചട്ടലംഘനം നടത്തിയത്.