പീഡനം: സഹായിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഡിണ്ടിഗല്‍| WEBDUNIA| Last Modified വെള്ളി, 2 ജൂലൈ 2010 (17:24 IST)
കൊഡൈക്കനാലിലെ ഒരു പബ്ലിക് സ്കൂളിലെ വനിതാ പ്രിന്‍സിപ്പല്‍ പീഡന കേസില്‍ അറസ്റ്റിലായി. ഇവരുടെ പിതാവിനെതിരെ ഭൂട്ടാന്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഷീഫ പീഡിതയായ വിദ്യാര്‍ത്ഥിനിയെ പിന്തുണയ്ക്കുന്നതിനു പകരം കുറ്റക്കാരനായ സ്വന്തം പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വ്യാഴ്ച അറസ്റ്റ് ചെയ്ത ഷീഫ പോള്‍ (36) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റ് നടന്ന ഉടന്‍ ഇവര്‍ നെഞ്ചു വേദന അഭിനയിച്ചു എങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്ന് തെളിയുകയായിരുന്നു.

സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ഷീഫയുടെ പിതാവ് എം എല്‍ ബ്രൈറ്റ് (76) പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കൊഡൈക്കനാലിലെ ബ്രൈറ്റിന്റെ വസതിയാണ് ഹോസ്റ്റലാക്കി മാറ്റിയിരുന്നത്. 17 പെണ്‍കുട്ടികളും ബ്രൈറ്റും ഇവിടെയാണ് താമസിച്ചിരുന്നത്.

ജൂണ്‍ മൂന്നിനാണ് ബ്രൈറ്റ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ജൂണ്‍ 18 ന് ആണ് ബ്രൈറ്റിനെതിരെയുള്ള പരാതി നല്‍കിയത്. എന്നാല്‍, കേസില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് ബ്രൈറ്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടിയുടെ ഹോസ്റ്റല്‍ ഫീസ് സംബന്ധിച്ച പ്രശ്നങ്ങളാണ് തനിക്കെതിരെയുള്ള ലൈംഗിക ആരോപണമായി പരിണമിച്ചതെന്ന് ഇയാള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :