പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (09:09 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി-2 വിജയകരമായി പരീക്ഷണം നടത്തി. ഒറീസയിലെ ചന്ദിപ്പൂരില്‍ നിന്ന് വെള്ളിയാഴ്ചയാണ് പരീക്ഷണം നടത്തിയത്.

തീരത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ ഒരുക്കിയിരുന്ന മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. രാവിലെ 6:50 ന് ആയിരുന്നു പരീക്ഷണം നടന്നത്. സൈന്യം നടത്തിയ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഡയറക്ടര്‍ എസ്പി ദാസ് അറിയിച്ചു.

500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-2 ഉപയോഗിച്ച് 350 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കും. ഇന്ത്യ ആദ്യമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈലാണ് പൃഥ്വി. ഇത്തരം മിസൈലുകള്‍ക്ക് ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനുകളാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :