വിവാഹ സംഘത്തിലെ 17 പേര്‍ മരിച്ചു

ധര്‍മ്മപുരി| WEBDUNIA|
വ്യാഴാഴ്ച വെളുപ്പിന് തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഉണ്ടായ അപകടത്തില്‍ വിവാഹ സംഘത്തിലെ 17 പേര്‍ മരിച്ചു. വിവാഹ സംഘം സഞ്ചരിച്ചിരുന്ന മിനി വാന്‍ പാളാംകോട്ടിനു സമീപം ഒരു ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെളുപ്പിന് രണ്ടരയോടെയാണ് അപകടമുണ്ടായത്. വധുവിന്റെ സംഘം സഞ്ചരിച്ചിരുന്ന വാനില്‍ 27 പേരായിരുന്നു ഉണ്ടായിരുന്നത്. വധുവിനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ 13 പേര്‍ സ്ത്രീകളാണ്.

ബെല്‍‌രാം‌പട്ടി ഗ്രാമത്തില്‍ നിന്ന് ബൊമ്മിഡിയിലേക്കുള്ള യാത്രാമധ്യേയാണ് വിവാഹസംഘം അപകടത്തില്‍ പെട്ടത്. വാനില്‍ ഉണ്ടായിരുന്ന വധുവിന്റെ മാതാപിതാക്കള്‍ക്ക് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.

അപകട വിവരമറിഞ്ഞ് എത്തിയ ഹൈവേ പൊലീസും അഗ്നിശമന സേനാ വിഭാഗവുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് മുന്‍‌കൈ എടുത്തത്. പരുക്കേറ്റവരെ ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :