മൃതദേഹങ്ങള്‍ വെന്‍‌ലോക് ആശുപത്രിയില്‍

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മംഗലാപുരം വെന്‍‌ലോക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ വൈകുമെന്നാണ് സൂചന.

ഇതുവരെ 34 മലയാളികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. മൊത്തം അമ്പതോളം മലയാളികള്‍ അപകടത്തില്‍ പെട്ടതായി സൂചനയുണ്ട്.

വിമാനം ലാന്‍ഡ് ചെയ്യുന്ന അവസ്ഥയിലായിരുന്നതിനാല്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് മുറുക്കിയിരുന്നു. സീറ്റ്ബല്‍റ്റിട്ടതിനാല്‍ സ്വതന്ത്രമായി ചലിക്കാന്‍ പോലും കഴിയാത്ത നിലയിലിരുന്ന് യാത്രക്കാര്‍ കത്തിക്കരിയുകയായിരുന്നു.

വിമാനം റണ്‍‌വെയില്‍ നിന്ന് തെന്നിമാറി താഴേക്ക് കുതിക്കുമ്പോള്‍ തന്നെ തീ പിടിച്ചിരുന്നു. ഇതിനിടെ, വിമാനത്തിന്റെ മധ്യഭാഗം പിളര്‍ന്നപ്പോള്‍ ഉണ്ടായ വിടവിലൂടെയാണ് എട്ട് യാത്രക്കാര്‍ രക്ഷപെട്ടത്. രക്ഷപെട്ട എട്ട് പേരില്‍ അഞ്ചു പേരും മലയാളികളാണ്.

ഐഎക്സ് 812 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 105 പുരുഷന്‍‌മാരും 32 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു. വിമാനത്തില്‍ ആറ് ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത്.

ദുബായില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതിനായി ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ 50 സീറ്റുകള്‍ വീതം നീക്കിവച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :