മംഗലാപുരത്ത് വിമാനദുരന്തം; 160 മരണം

WEBDUNIA|
PRO
PRO
മംഗലാപുരം: ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച രാവിലെ മംഗലാപുരം ബാജ്പേ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ റ‌ണ്‍‌‌വേയില്‍ നിന്ന് തെന്നി മാറി ഒരു താഴ്വരയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ചതായി സൂചന. നാല് കുട്ടികള്‍ ഉള്‍പ്പെടെ 167 യാത്രക്കാരും ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 6:30 ന് ആണ് അപകടം നടന്നത്. വിമാനം താഴ്‌വരയിലേക്ക് തെന്നി മറിഞ്ഞ ഉടന്‍ തീപിടിക്കുകയായിരുന്നു. തീയും പുകയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അഗ്നിശമന സേന തീയണയ്ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. 25 ആംബുലന്‍സുകളും 15 അഗ്നിശമന യൂണിറ്റുകളും സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

ദുബായില്‍ നിന്ന് പ്രാദേശിക സമയം 1.10 ന് പുറപ്പെട്ട വിമാനമാണ് മംഗലാപുരത്ത് അപകടത്തില്‍ പെട്ടത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണം ഒരു എഞ്ചിനു തീപിടിച്ചതാണ് അപകടകാരണമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :