സിംഗ്, സച്ചിന്‍ സ്വാധീനമുള്ള പ്രഗത്ഭര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 30 ഏപ്രില്‍ 2010 (10:11 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീന ശേഷിയുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം തേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളവരെ കണ്ടെത്തിയത്.

പട്ടികയില്‍ മൊത്തം ഒമ്പത് ഇന്ത്യക്കാര്‍ക്കാ‍ണ് ഇടം ലഭിച്ചത്. ബയോകോണ്‍ എംഡി കിരണ്‍ മജുംദാര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, കണ്ണു ഡോക്ടറായ പെരുമാള്‍സ്വാമി നമ്പെരുമാള്‍സ്വാമി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സഞ്ജിത് ബുക്കര്‍ റോയ്, ഹവാര്‍ഡ് പ്രഫസര്‍ അതുല്‍ ഗ്വാണ്ടെ, ടോറന്റോയിലെ പാരാമെഡിക് രാഹുല്‍ സിംഗ് എന്നിവരാണ് സച്ചിനും സിംഗിനും പുറമെ ടൈംസ് പട്ടികയില്‍ ഇടം നേടിയത്.

പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് സ്വതന്ത്ര സമ്പദ് വ്യവസ്ഥയിലൂടെ ഇന്ത്യയെ ലോക ശക്തികളുടെ നിരയിലേക്ക് നയിക്കുന്നത് മാഗസിന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. പട്ടികയില്‍ പത്തൊമ്പതാം സ്ഥാനമാണ് സിംഗിനുള്ളത്. ബ്രസീല്‍ നേതാവ് ലൂയിസ് ഇന്‍‌കാഷിയോ ലുലാ ഡാ സില്‍‌വയാണ് പട്ടികയില്‍ ഒന്നാമത്. യു‌എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നാലാം സ്ഥാനം മാത്രമാണ് ഉള്ളത്.

നായകന്മാരുടെ പട്ടികയില്‍ ആറാമതുള്ള പെരുമാള്‍സ്വാമി നമ്പെരുമാള്‍സ്വാമി സ്വാധീന ശേഷിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മുന്നിലാണ്. കണ്ണു ഡോക്ടറായ പെരുമാള്‍സ്വാമി അരവിന്ദ് കണ്ണാശുപത്രിയില്‍ 1976 മുതല്‍ 36 ലക്ഷം കാറ്ററാക്ട് ശസ്ത്രക്രിയ നടത്തിയതാണ് അദ്ദേഹത്തിനു പട്ടികയില്‍ ഇടം നല്‍കിയത്. സച്ചിന്‍ ഈ വിഭാഗത്തില്‍ പതിമൂന്നാം സ്ഥാനത്താണ്.

നമ്പെരുമാള്‍സ്വാമിക്കും സച്ചിനും പിന്നാലെ പതിനാറാം സ്ഥാനത്താണ് ബയോ ക്വീന്‍ എന്നറിയപ്പെടുന്ന കിരണ്‍ മജുംദാര്‍. 2004 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനിക എന്ന ബഹുമതി ഇവര്‍ക്കായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :