നക്സലുകള്‍ 500 കോടി നഷ്ടമാക്കി: മമത

ന്യൂഡല്‍ഹി| WEBDUNIA|
PRO
നക്സലുകളുടെ ട്രെയിന്‍ തടസ്സപ്പെടുത്തല്‍ കാരണം റയില്‍‌വെയ്ക്ക് കഴിഞ്ഞ വര്‍ഷം 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി റയില്‍‌വെ മന്ത്രി മമത ബാനര്‍ജി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മമത.

റയില്‍വെ നക്സലുകളുടെ ആക്രമണ ലക്‍ഷ്യമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ട്രെയിനുകള്‍ക്ക് നേരെ നടന്ന അക്രമം തൊട്ടു മുമ്പത്തെ വര്‍ഷം നടന്നതിനെക്കാള്‍ ഇരട്ടിയായി എന്നും മമത പറഞ്ഞു. 2008 ല്‍ നക്സലുകള്‍ ട്രെയിനുകള്‍ക്ക് നേരെ 30 ആക്രമണങ്ങള്‍ നടത്തി. എന്നാല്‍, അത് 2009 ല്‍ 58 ആയി ഉയര്‍ന്നു.

റയില്‍‌വെയുടെ 65,000 കിലോമീറ്റര്‍ പാതയില്‍ എല്ലായിടത്തും കാവല്‍ ഏര്‍പ്പെടുത്തുക അസാധ്യമാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ആക്രമണങ്ങളില്‍ നിന്ന് ട്രെയിനുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മമത പറഞ്ഞു.

ആന്ധ്ര, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രെയിനുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണം നടന്നത് എന്നും മമത വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :