ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ദാ‍രിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 2004 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 100 ദശലക്ഷം വര്‍ദ്ധിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു എങ്കില്‍ ഇപ്പോളത് 37.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ ഇപ്പോള്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നത്. അതായത്, യു എന്‍ മാനദണ്ഡപ്രകാരം 1.25 ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവര്‍. ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരെ കണ്ടെത്തുകയാണ് ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവരെ കണ്ടെത്തുന്നതിന് സ്വീകരിക്കുന്ന നടപടി.

മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നോളം ഇന്ത്യയിലാണ് കഴിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :