മുരളീമനോഹര്‍ ജോഷി പി‌എ‌സി അധ്യക്ഷനാവും

ന്യൂഡല്‍ഹി| WEBDUNIA|
പി‌എസി അധ്യക്ഷ സ്ഥാനം ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിക്ക് നല്‍കുമെന്ന് സൂചന. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയാണ് നിലവില്‍ പി‌എസി അധ്യക്ഷന്‍.

മുരളീ മനോഹര്‍ ജോഷി ആര്‍‌എസ്‌എസ് നേതൃത്വവുമായി ബന്ധപ്പെട്ടാണ് പി‌എസി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ അധ്യക്ഷനാണ് ജോഷി.

ജോഷി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പി‌എസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ധനകാര്യ സമിതിയുടെ അധ്യക്ഷ സ്ഥാനം യശ്വന്ത് സിന്‍‌ഹ ഏറ്റെടുക്കാനാണ് സാധ്യത. മുന്‍ ധനമന്ത്രിയായിരുന്ന സിന്‍‌ഹ വെറുമൊരു പി‌എസി അംഗമായി തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചതും മാറ്റങ്ങള്‍ക്ക് കാരണമായി എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

ബിജെപി പുറത്താക്കിയ ജസ്വന്ത് സിംഗ് ആയിരുന്നു പി‌എ‌സി അധ്യക്ഷന്‍. ജസ്വന്ത് പാര്‍ട്ടിയില്‍ ഇല്ലാത്ത നിലയ്ക്ക് സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു എങ്കിലും വഴങ്ങിയിരുന്നില്ല. പിന്നീട്, അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ജസ്വന്ത് തന്നെ പി‌എ‌സി തല്‍സ്ഥാനത്ത് നിന്ന് നീക്കാനുള്ള അധികാരം സ്പീക്കറില്‍ നിക്ഷിപ്തമാണെന്ന് വാദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :