ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2009 (10:14 IST)
മനുഷ്യരില്‍ പന്നിപ്പനി വാക്സിന്‍ പരീക്ഷണം നടത്താന്‍ മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. എച്ച് 1 എന്‍1 വാക്സിന്‍ തയ്യാറാക്കിയ വിദേശ മരുന്ന് കമ്പനികള്‍ക്കാണ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കിയത്.
ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി നിയന്ത്രിത വാക്സിന്‍ പരീക്ഷണം നടത്താനാണ് കമ്പനികള്‍ക്ക് അനുമതി. അവെന്റിസ്-സനൊഫി, ഗ്ലാക്സൊ സ്മിത്‌ലൈന്‍, ബാക്സ്റ്റര്‍ എന്നീ അന്താരാഷ്ട്ര മരുന്ന് കമ്പനികള്‍ക്കാണ് പരീക്ഷണ അനുമതി നല്‍കിയിരിക്കുന്നത്.
ഡിസംബറിലും ഫെബ്രുവരിയിലുമായി പന്നിപ്പനി വാക്സിന്‍ പുറത്തിറക്കാനാണ് അന്താരാഷ്ട്ര കമ്പനികളുടെ ശ്രമം. എന്നാല്‍, ഇന്ത്യന്‍ കമ്പനികളാവട്ടെ മാര്‍ച്ചിലേക്ക് വാക്സിന്‍ പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.