പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഹുസൈന് മാധുരി ‘മാനിയ’
IFM
വരയിലൂടെ വിവാദം സൃഷ്ടിക്കുന്ന ചിത്രകാരന്‍, എം എഫ് ഹുസൈന്‍ ഇപ്പോള്‍ മറ്റൊരു ചെയ്തിയിലൂടെ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നു. ഇഷ്ട താരം മാധുരി ദീക്ഷിതിന്‍റെ പുതിയ ചിത്രത്തിന്‍റെ ഒരു ഷോയുടെ എല്ലാ ടിക്കറ്റും ബുക്ക് ചെയ്താണ് ഹുസൈന്‍ ഇത്തവണ തന്‍റെ മാധുരി സ്നേഹം വെളിപ്പെടുത്തിയതും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയതും.

വ്യാഴാഴ്ചയാണ് മാധുരിയുടെ രണ്ടാം വരവെന്ന് വിശേഷിപ്പിക്കാവുന്ന “ആജ നാച്ച്‌ലേ” യു എ ഇയില്‍ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന ഹുസൈന്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ‘ലാംസി സിനിമ’യുടെ രണ്ട് മണിക്കുള്ള ഷോയുടെ 194 ടിക്കറ്റും ബുക്ക് ചെയ്തു!

മാധുരിയെ സ്വയം മറന്ന് ആരാധിക്കുന്ന ഹുസൈന്‍ ഇവരുടെ വിവിധ ഹിറ്റ് ചിത്രങ്ങളെ ആസ്പദമാക്കി ഒരു ചിത്ര പ്രദര്‍ശനവും തിയേറ്ററില്‍ ഒരുക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ഹുസൈന്‍ നടത്താനിരിക്കുന്ന ‘ഫ്രം ദ സില്‍‌വര്‍ സൈലന്‍സ് ഓഫ് ദാദാസാഹെബ് ഫാല്‍ക്കെ ടു ദ ഗോള്‍ഡന്‍ ഡാസില്‍ ഓഫ് മാധുരി ദിക്ഷിത്’ എന്ന പ്രദര്‍ശനത്തിലും ഭാഗഭാക്കാവും.

മാധുരിയെ ആസ്പദമാക്കി ഹുസൈന്‍ വരച്ച ‘ഗജ ഗാമിനി’ എന്ന ചിത്രം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഹുസൈന്‍ തന്‍റെ രണ്ടാം വരവ് ഇത്തരത്തില്‍ ആഘോഷിക്കുന്നതില്‍ മാധുരിയും സന്തോഷം പ്രകടിപ്പിച്ചു കഴിഞ്ഞു.
കൂടുതല്‍
സഞ്ജയ് ദത്തിന് ജാമ്യം
റഷ്യ-ഇന്ത്യ ആണവക്കരാറുകള്‍ക്ക് സാദ്ധ്യത
പ്രണബ് ബംഗ്ലാദേശ് സന്ദര്‍ശിക്കും
സുരക്ഷ:മുഖ്യമന്ത്രിമാരുടെ യോഗം ഉടനെ
തസ്ലീമ കേന്ദ്ര സംരക്ഷണയില്‍
ഹിമാചല്‍: ധുമാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി