ബോളിവുഡ് താരം സല്‍മാന്‍ഖാന് രാജസ്ഥാന്‍ ഹൈക്കോടതി വെള്ളിയാഴ്‌ച ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എച്ച്.ആര്‍. പവാറിന്‍റെ ബഞ്ചാണ് സല്‍മാന് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്‌ച പരിഗണിക്കേണ്ടിയിരുന്ന ജാമ്യ അപേക്ഷ കോടതിവെള്ളിയാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു
സല്‍മാന്‍റെ ജാമ്യ അപേക്ഷയുടെ വാദം രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ജി.കെ.വ്യാസ് ജസ്റ്റിസ് എച്ച്.ആര്‍.പവാറിന്‍റെ ബഞ്ചിലേക്ക് ബുധനാഴ്‌ച മാറ്റിയിരുന്നു. സല്‍മാന്‍റെ ജാമ്യ അപേക്ഷ ബുധനാഴ്‌ച പരിഗണിക്കണമെന്നാണ് ഹൈക്കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
മുമ്പ് സല്‍മാന്‍റെ കൂട്ടുപ്രതിയുടെ അഭിഭാഷകന്‍ വ്യാസ് ആയിരുന്നു. ഈ കാരണം മുന്‍ നിര്‍ത്തിയാണ് വാദം വേറെ ബെഞ്ചിലേക്ക് മാറ്റിയത്.
മാന്‍ വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെ രാജസ്ഥാന്‍ പൊലീസ് ഓഗസ്റ്റ് 25 ന് അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ കീഴടങ്ങാനായി ജോധ്‌പ്പൂരിലേക്ക് അഭിഭാഷകനോടൊപ്പം എത്തിയ സല്‍മാനെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
|