പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സല്‍മാന്‍ കീഴടങ്ങി
FILEIFM
മാന്‍ വേട്ട കേസില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ബോളിവുഡ് താരം സല്‍മാന്‍‌ഖാന്‍ കീഴടങ്ങി. കോടതിയില്‍ കീഴടങ്ങാനായി ജോധ്‌പ്പൂരിലേക്ക് അഭിഭാഷകനോടൊപ്പം എത്തിയ സല്‍‌മാനെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സല്‍മാനെ ശനിയാഴ്‌ച തന്നെ കോടതിയില്‍ ഹാജരാക്കും.

വേട്ടയാടല്‍ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ജോധ്പൂര്‍ കോടതി വെള്ളിയാഴ്ചയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, സല്‍മാന്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തതയില്ലായിരുന്നു.

സല്‍മാന്‍ മുംബൈയില്‍ ഉണ്ടെന്നും തിങ്കളാഴ്ച രാജസ്ഥാനില്‍ അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങുമെന്നും താരത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു അപ്പീല്‍ തള്ളിയ വേളയില്‍ താരം കോടതിയില്‍ ഹാജരാവാഞ്ഞത് അങ്ങനെയൊരു നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലാത്തതിനാലാണെന്നും അഭിഭാഷകന്‍ ദീപേഷ് മേത്ത പറഞ്ഞു.

രാജസ്ഥാന്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച തന്നെ അപ്പീല്‍ ഹര്‍ജി നല്‍കുമെന്ന് ദീപേഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

ഹം സാത്ത് സാത്ത് ഹൈം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതെ തുടര്‍ന്ന് ജോധ്‌പൂര്‍ കോടതി സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിക്കുകയായിരുന്നു.
കൂടുതല്‍
സോറന്‍ ശനിയാഴ്‌ച മോചിതനായേക്കും
കര്‍ഷക ആത്മഹത്യ തുടരുന്നു
നന്ദിഗ്രാമില്‍ വീണ്ടും സംഘര്‍ഷം
പ്രളയം: ബീഹാറിലെ സ്ഥിതി രൂക്ഷം
അഡ്‌നാന്‍ വധം: ആസൂത്രിതം
സല്‍മാനെതിരെ ജാമ്യമില്ലാ വാറണ്ട്