പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോണിക്ക ജയില്‍ മോചിതയായി
FILEFILE
ബോളിവുഡ് നടിയും അധോലോക നായകന്‍ അബുസലേമിന്‍റെ കാമുകിയുമായ മോണിക്ക ബേഡി ഹൈദരബാദിലെ ചെന്‍‌ചാല്‍‌ഗുഡ ജയിലില്‍ നിന്ന് മോചിതയായി. ഹൈദരബാദിലെ പ്രത്യേക സി.ബി.ഐ കോടതി ചൊവ്വാഴ്ച മോണിക്കക്ക് ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മോണിക്ക ജയില്‍ മോചിതയായത്.

25000 രൂപയുടെ ബോണ്ടിന്‍ മേലാണ് മോണിക്കയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് വ്യത്യസ്ത വ്യാജപാസ്പോര്‍ട്ട് കേസുകളില്‍ 18 മാസം കഠിനതടവ് മോണിക്ക അനുഭവിച്ചു.

‘ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്ക് നീതി ലഭിച്ചു. എനിക്ക് ദൈവത്തിനോട് നന്ദിയുണ്ട്. എനിക്ക് കുടുംബവുമായി കുറച്ചു സമയം ചെലവഴിക്കണമെന്നുണ്ട്- മോണിക്ക പറഞ്ഞു.

ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും തനിക്ക് ഒരു പാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും മോണിക്ക ബേദി പറഞ്ഞു.

തിങ്കളാഴ്ച സുപ്രീം കോടതി മോണിക്കയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവു വരുത്തിയിരുന്നു.
കൂടുതല്‍
ജനകീയ രാഷ്ട്രപതി ജനങ്ങള്‍ക്കൊപ്പം
ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര മുഹൂര്‍ത്തം
1993: മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ
ഉപരാഷ്ട്രപതി:മുപ്പത്തി മൂന്നില്‍ മൂന്ന്!
ഡിറ്റക്‍റ്റീവുകളെ നിയന്ത്രിക്കാന്‍ ബില്‍
ടിഡിപി എം‌എല്‍‌എമാര്‍ക്ക് സസ്പെന്‍ഷന്‍