പ്രതിഭ ‘രാഷ്ട്രപത്നി’ ആവേണ്ടതുണ്ടോ?

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഏറ്റവും വിജയ സാധ്യതയുള്ള രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിഭാ പാട്ടീല്‍ ഉയര്‍ന്ന് വന്നതോടെ മാധ്യമ ലോകത്ത് ഒരു ആശങ്കയായിരുന്നു-പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ‘രാഷ്ട്രപതി’ ആവുമോ ‘രാഷ്ട്രപത്നി’ ആവുമോ?

എന്നാല്‍, ആശങ്ക വേണ്ടെന്നാണ് ഭരണഘടനാ വിദഗ്ധരുടെയും വിചക്ഷണരുടെയും അഭിപ്രായം. കാരണം, രാഷ്ട്രപതി എന്നത് ഒരു ഭരണഘടനാ പദവി ആണ്. അതിന് ലിംഗഭേദമില്ല എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വനിതാ സംഘനാ പ്രവര്‍ത്തകര്‍ പ്രശ്നത്തെ മറ്റൊരു തലത്തിലെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ‘രാഷ്ട്രപതി’ പുരുഷത്വത്തെയാണ് ദ്യോദിപ്പിക്കുന്നതെന്നും അതിനാല്‍ ഒരു വനിത ആസ്ഥാനത്ത് വന്നാല്‍ ‘രാഷ്ട്രപത്നി’ എന്ന് അഭിസംബോധന ചെയ്യുന്നതാണ് ഉത്തമമെന്നുമാണ് ഇത്തരക്കാരുടെ പക്ഷം.

എന്നാല്‍ രാഷ്ട്രപതി പദവിയുടെ പേര് ഒരു സാഹചര്യത്തിലും മാറ്റേണ്ട ആവശ്യമില്ല എന്നാണ് പ്രമുഖ സാഹിത്യകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :