പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ദിഗംബര്‍ കാമത്ത് അധികാരമേറ്റു

ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി ദിഗംബര്‍ കാമത്ത് വെള്ളിയഴ്ച രാവിലെ പതിനൊന്നു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവയുടെ പത്തൊമ്പതാമത് മുഖ്യമന്ത്രിയാണ് ദിഗംബര്‍ കാമത്ത്.

വെള്ളിയാഴ്ച രാവിലെ രാജ്‌ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്.സി.ജമി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഗോവ പ്രദേശ് കോണ്‍ഗ്രസ് മുഖ്യന്‍ രവി നായിക്, എന്‍.സി.പി നേതാവ് ജോസെ ഫിലിപ് ഡിസൂസ, എം.ജി.പി നേതാവ് രാ‍മകൃഷ്ണ എന്ന സുദിന്‍ ധവാലിക്കര്‍ എന്നിവരും ദിഗംബര്‍ മന്ത്രിസഭയില്‍ മന്ത്രിമാരായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് നേതാവ് രവി നായിക്കും മുന്‍ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടത്തിയ വടംവലിയില്‍ അവസാനം ഇരുവര്‍ക്കും സമ്മതനായ ആളായി മാറുകയായിരുന്നു അമ്പത്തിനാലുകാരനായ കാമത്ത്.

2005 ലെ ബി.ജെ.പി മന്ത്രിസഭയുടെ പതനത്തിനു മുഖ്യകാരണക്കാരനായ കാമത്ത് രണ്ട് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കൂടുതല്‍
ഇന്‍സാറ്റ് 4 ബി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു
ബൈന്‍സാല ഒളിവില്‍...
ഗുജ്ജാര്‍ പ്രക്ഷോഭം; കളക്‍ടര്‍ ഉപവാസം തുടങ്ങി
റാഞ്ചിയില്‍ ബാങ്ക്‌ കൊള്ളയടിച്ചു
ഗോവ: ദിഗംബര്‍ കാമത്ത്‌ മുഖ്യമന്ത്രി
ചൈന മഹത്തായ അയല്‍ രാജ്യം: സിംഗ്