മൂന്നു മണ്ഡലങ്ങളില്‍ റീപോളീങ്ങ് ആരംഭിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സാങ്കേതിക തകരാറുകള്‍ മൂലം പൊളിങ് മുടങ്ങിയ സംസ്ഥാനത്തെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലെ മൂന്ന് ബൂത്തുകളിലെ റീ പോളീങ്ങ് ആരംഭിച്ചു.‍

എറണാകുളം മണ്ഡലത്തിലെ കളമശ്ശേരി നൂറ്റി പതിനെട്ടാം നമ്പര്‍ ബൂത്ത്, വയനാട് മണ്ഡലത്തിലെ തിരുവമ്പാടി മലോറ ബൂത്ത്, ആലത്തൂരിലെ വടക്കാഞ്ചേരി പത്തൊമ്പതാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. വോട്ടര്‍മാരുടെ നടുവിരലിലായിരിക്കും മഷി പുരട്ടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :