‘ദേശീയ പുരസ്കാരത്തെ തരംതാഴ്ത്തി’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദേശീയ പുരസ്കാരത്തെ തരംതാഴ്ത്തിയെന്ന് ഡോ ബിജു. സുരാജ് വെഞ്ഞാറമൂടിന് ഹാസ്യതാരത്തിനുള്ള പുരസ്കാരം നല്‍കിയതിലൂടെ ഇത് വ്യക്തം, ജൂറിക്ക് വ്യക്തമായ അജന്‍ഡയുണ്ടായിരുന്നു ചിത്രങ്ങളെല്ലാം ജൂറി കണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നും ബിജു പറഞ്ഞു.

അഭിനയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനുശേഷം സംസ്ഥാന അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സുരാജ് പറഞ്ഞു. മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. അവാര്‍ഡ് കിട്ടിയ ഫഹദിനെയും ആനിനെയും അഭിനന്ദിക്കുന്നതായും സുരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :