സുരാജ് മികച്ച നടനാകുമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ദേശീയ ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ മലയാള ഹാസ്യ നടന്‍ സുരാജ് വഞ്ഞാറമൂടിനെയും പരിഗണിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദി നടന്‍ രാജ്കുമാര്‍ യാദവിനൊപ്പം മികച്ച നടനുള്ള പുരസ്കാരത്തിനാണ് സുരാജിനെപരിഗണിക്കുന്നത്.

ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്‌ സുരാജിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്‌.നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് അത് വിദൂരഗ്രാമത്തില്‍ കൊണ്ടു തള്ളുന്ന തൊഴിലാളികളായ അച്ഛന്റെയും മകന്റെയും കഥയാണ് 'പേരറിയാത്തവര്‍' എന്ന സിനിമയുടെ ഇതിവൃത്തം.

പേരറിയാത്തവര്‍,ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്വപാനം, യുവനടന്‍ ഫഹദ് ഫാസില്‍ അഭിനയിച്ച നോര്‍ത്ത് 24 കാതം എന്നീ സിനിമകള്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അവര്‍ഡുകള്‍ ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :