പീഡനക്കേസ് പ്രതി മരിച്ചനിലയില്‍

കൊച്ചി| WEBDUNIA|
PRO
PRO
പീഡക്കേസില്‍ പ്രതിയായ ആള്‍ തൂങ്ങി മരിച്ചനിലയില്‍. ഷിബു (34)വിനെയാണ് ചമ്പക്കരയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

മരട് ചമ്പക്കരയിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു ഷിബു. ഈ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.

കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഷിബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :