സ്റ്റാര്‍ സിംഗര്‍ ഫെയിം സന്നിധാനന്ദന് വിവാഹം

കോട്ടയം| WEBDUNIA|
PRO
PRO
ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ‘സ്റ്റാര്‍ സിംഗര്‍’ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം‌കവര്‍ന്ന ഗായകന്‍ സന്നിദാനന്ദന്‍ വിവാഹിതനാകുന്നു. കോട്ടയം പനച്ചിക്കാട്ട്‌ വെള്ളിയാത്തേല്‍ രാജന്റെയും രാജമ്മയുടെയും മകളായ ആഷയാണ് വധു. സന്നിദാനന്ദന്റെ ഇഷ്ടദൈവമായ ‘ലോകരത്തിക്കാവ് ഭഗവതി’യുടെ ക്ഷേത്ര നടയ്ക്കല്‍ വച്ച് ഏപ്രില്‍ ഒമ്പതിനാണ് വിവാഹം നടക്കുക.

സ്പെഷല്‍ എഡ്യുക്കേഷനില്‍ ബിരുദമെടുത്തു വടക്കാഞ്ചേരി ബിആര്‍സിക്കു കീഴിലുള്ള സ്കൂളില്‍ അധ്യാപികയാണ്‌ ആഷയിപ്പോള്‍. നെടുങ്കുന്നം കോളജില്‍ ബിരുദപഠനം നടത്തുമ്പോഴാണ് സന്നിധാനന്ദന്‍ കോളജിലെ യുവജനോത്സവത്തിന് ഗാനമേള അവതരിപ്പിക്കാന്‍ എത്തിയത്. സന്നിധാനന്ദന്റെ ‘ഫാന്‍’ ആയിരുന്ന ആഷ പരിചയപ്പെടാന്‍ എത്തി. ആ പരിചയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കാന്‍ പോകുന്നത്.

തയ്യൂര്‍ ചെങ്ങഴിക്കോട്‌ നാരായണന്റെയും തങ്കമണിയുടെയും മകനാണ് സന്നിധാനന്ദന്‍. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സന്നിധാനന്ദന്‍ ഏറെ കഷ്ടതകള്‍ക്കിടയില്‍നിന്നാണ്‌ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ എത്തിപ്പെട്ടത്. സന്നിദാനന്ദന്റെ പാടാനുള്ള കഴിവും എളിമ നിറഞ്ഞ പെരുമാറ്റവും സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കി.

ഇതിനകം, നിരവധി സിനിമാഗാനങ്ങള്‍ ആലപിച്ചുകഴിഞ്ഞിട്ടുണ്ട് സന്നിധാനന്ദന്‍. ആദ്യഗാനം മോഹന്‍ സിതാരയുടെ സംഗീതസംവിധാനത്തില്‍ സ്വര്‍ണം എന്ന ചിത്രത്തിലെ ചന്ദ്രശേഖര നന്ദന എന്ന ഗാനമാണ്‌. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ലിവിംഗ്‌ ടുഗെതര്‍ എന്ന ചിത്രത്തിലെ ഗാനവും തമിഴില്‍ റോണി റാഫേല്‍ സംഗീതം ചെയ്ത ആര്‍വം എന്ന ചിത്രത്തിലെ ഗാനവുമാണ്‌ ഏറ്റവും പുതിയത്‌. ഇടയ്ക്ക്‌ ഒരു ടിവി പരമ്പരയിലും സന്നിധാനന്ദന്‍ അഭിനയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് ...

130 കേസുകള്‍, 60 ല്‍ കൂടുതല്‍ തവണ പിഴ; 'ചീറ്റപ്പുലി' ബസ് എംവിഡി പിടിച്ചെടുത്തു
130 കേസുകളില്‍ പ്രതിയായ ബസാണിത്. നിയമലംഘനങ്ങള്‍ക്കു 60 ല്‍ കൂടുതല്‍ തവണ പിഴയടയ്‌ക്കേണ്ടി ...

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി ...

Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു
ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ...

Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം

Sunita Williams: സുനിത ഭൂമി തൊട്ടു; എല്ലാം ശുഭം
ഇന്നലെ രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് യാത്രാപേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്
കണ്ണൂരില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസ്സുകാരി. ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ ...