കേരളത്തെ അവഗണിച്ചതിനെതിരെ ഇടത് എംപിമാരുടെ ധര്‍ണ

ന്യൂഡല്‍ഹി| WEBDUNIA|
തിങ്കളാഴ്ച കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതുബജറ്റിനെതിരെ ഇടത് എം പിമാര്‍. പൊതുബജറ്റില്‍ കൊച്ചി മെട്രോയും ഐ ഐ ടിയും സംബന്ധിച്ച പരാമര്‍ശം ഇല്ലാതിരുന്നതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നുള്ള ഇടത്‌ എംപിമാര്‍ ആണ് പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തിയത്.

പൊതു ബജറ്റില്‍ കേരളത്തെ അവഗണിച്ചതായി നേതാക്കള്‍ ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക പാക്കേജ്‌ അനുവദിച്ചില്ല. നേരത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയും കൊച്ചിമെട്രോയും ഐ ഐ ടിയും നടപ്പാക്കുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ ബജറ്റില്‍ ഇവയെ ഉള്‍പ്പെടുത്താതിരുന്നത്‌ അനുചിതമായി പോയി എന്ന്‌ ഇടത്‌ എംപിമാര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :