ചിന്നസ്വാമി സ്ഫോടനം: മൊഴി നല്കിയിട്ടില്ലെന്ന് മദനി

ബാംഗ്ലൂര്‍| WEBDUNIA|
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന്‌ മൊഴി നല്‍കിയിട്ടില്ലെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. തന്‍റെ അഭിഭാഷകന്‍ അക്‌ബര്‍ അലിയോടാണ് മദനി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ഒരു കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് മദനി പറഞ്ഞതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഇന്ന് മദനിയെ കണ്ടതിനു ശേഷം പുറത്തുവന്നപ്പോഴാണ് ഇക്കാര്യം ഒരു സ്വകാര്യ വാര്‍ത്താചാനലുമായി അക്‌ബര്‍ അലി പങ്കുവെച്ചത്. മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും പങ്കുണ്ടെന്ന് മൊഴി നല്കിയതായുള്ള വാര്‍ത്ത തെറ്റാണെന്നും അഭിഭാഷകന്‍ അക്ബറിനോട് മദനി പറയുകയായിരുന്നു.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്ഫോടനം അബ്ദുള്‍ നാസര്‍ മദനിയുടെ അറിവോടെ ആയിരുന്നുവെന്ന്‌ കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ്‌ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മദനി ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :