മൂന്നാര്‍: ടാറ്റയ്ക്ക് തിരിച്ചടി

മൂന്നാര്‍| WEBDUNIA| Last Modified ശനി, 3 ജൂലൈ 2010 (13:18 IST)
മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ ടാറ്റയുടെ ബംഗ്ലാവുകള്‍ക്ക് അനുവദിച്ചിരുന്ന ടൂറിസ്റ്റ് റിസോര്‍ട്ട് ലൈസന്‍സ് റദ്ദാക്കി. മൂന്നാര്‍, ദേവികുളം പഞ്ചായത്ത്‌ സെക്രട്ടറിമാരാണ്‌ ലൈസന്‍സ്‌ റദ്ദാക്കിക്കൊണ്‌ട്‌ ഉത്തരവിറക്കിയത്‌.

ബംഗ്ലാവുകളുടെ ടൂറിസ്റ്റ്‌ ലൈസന്‍സിനെപ്പറ്റി ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്നാര്‍, ദേവികുളം പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ ലൈസന്‍സ്‌ റദ്ദാക്കിക്കൊണ്‌ട്‌ ഉത്തരവിറക്കിയത്‌.

പാട്ടഭൂമിയിലെ ബംഗ്ലാവുകള്‍ റിസോര്‍ട്ടുകളായി ഉപയോഗിക്കാന്‍ ടാറ്റക്ക്‌ അവകാശമില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :