കൊല്ലം|
WEBDUNIA|
Last Modified ശനി, 3 ജൂലൈ 2010 (10:19 IST)
PRO
ഹര്‍ത്താലുകള്‍ നിക്ഷേപം മുടക്കില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം. കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം വിലവര്‍ദ്ധനയ്ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് രണ്ടാം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഹര്‍ത്താലുകള്‍ നിക്ഷേപം മുടക്കികളാണെന്ന പ്രചാരണം തെറ്റാണെന്ന് വ്യവസായമന്ത്രി പറഞ്ഞു. വിദേശത്ത് ആഴ്ചയില്‍ അഞ്ചു പ്രവര്‍ത്തി ദിവസമാണുള്ളത്. എന്നാല്‍ കേരളത്തില്‍ ആഴ്ചയില്‍ ആറു ദിനങ്ങളും പ്രവൃത്തിദിനങ്ങളാണ്.
ഇക്കാരണത്താല്‍ തന്നെ ഹര്‍ത്താലുകള്‍ ഉണ്ടെങ്കിലും വാര്‍ഷിക കണക്കു പരിശോധിച്ചാല്‍ ലാഭമായിരിക്കുമെന്നും വ്യവസായമന്ത്രി പറഞ്ഞു. ലണ്ടനിലെ ഒരു മലയാളി വ്യവസായിയാണ് തന്നോട് ഇങ്ങനെ പറഞ്ഞതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.